ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍; ഇന്ത്യ കളിക്കുക ദുബായില്‍
2025-ല്‍ നടക്കാനിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള പ്രാഥമിക തീരുമാനം. യു.എ.ഇയിലും പാകിസ്താനിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. വ്യാഴാഴ്ച ഐ.സി.സി അധ്യക്ഷന്‍ ജയ്ഷ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇതര രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് ജയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ദുബായിലായിരിക്കും നടത്തുക. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചായിരിക്കും സംഘടിപ്പിക്കുക. എന്നാല്‍ ഇന്ത്യയില്‍ നടത്തുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് പാകിസ്താന്‍ ടീമും എത്തില്ല. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിത ഏകദിന ലോകകപ്പ്, 2026 പുരുഷ ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ പാകിസ്താന്‍ ടീം പങ്കെടുത്തേക്കില്ലെന്ന വിവരവുമുണ്ട്.
പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കുന്നില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് വന്നതോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് പാകിസ്താനുപുറമെ മറ്റു വേദികളിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തോട് പാകിസ്താന്‍ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനം ബി.സി.സി.ഐ കൈക്കൊണ്ടത്.
Story Highlights: India plays in Dubai in the Champions Trophy 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here