Advertisement

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

December 6, 2024
1 minute Read

സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 9 മണി വരെ 74,974 പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതില്‍ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. അത്താഴ പൂജ കഴിഞ്ഞപ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.

രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും മുന്‍പ് ഇതില്‍ പകുതി പേര്‍ക്കു പോലും ദര്‍ശനം കിട്ടിയിരുന്നില്ല. ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. നടതുറന്നത് മുതല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണി വരെ 15 ലക്ഷത്തോളം ഭക്തർ ശബരിമലയിൽ ദർശനത്തിന് എത്തിയെന്നാണ് കണക്ക്.കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ഇന്നലെ വരെ 14,62 864 തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. 4,58 257 പേരുടെ വർദ്ധനവ് ഇന്നലെ വരെ ഉണ്ടായി.

അതേസമയം നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

Story Highlights : sabarimala live update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top