Advertisement

‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം; വീഴ്ച വരുത്തിയത് ആരാണ്?’ വിഡി സതീശൻ

December 6, 2024
Google News 2 minutes Read

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഴ്ച വരുത്തിയത് ആരാണ് സർക്കാർ ആണോ ടീകോം ആണോ എന്ന് വിഡി സതീശൻ ചോദിച്ചു. കരാർ ലംഘനമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. എന്നാൽ അച്യുതനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധന നടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വിഡി സതീശൻ പറഞ്ഞു. ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വിഡ സതീശൻ ആവശ്യപ്പെട്ടു.

Read Also: CPIM സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും; സ്മാർട്ട് സിറ്റി വിഷയമടക്കം ചർച്ചയാകും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാരിന് ചിലകാര്യങ്ങൾ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് വിഡി സതീശൻ പറഞ്ഞു. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിന്റെ ആവശ്യം സർക്കാർ എന്തുകൊണ്ടാണ് അംഗീകരിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതി കിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

Story Highlights : VD Satheesan against Kerala government’s move to compensate TECOM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here