Advertisement

രണ്ടാം ടെസ്റ്റില്‍ കളി മറന്ന് ഇന്ത്യ, പരാജയഭീതി; ഓസ്‌ട്രേലിയന്‍ ആധിപത്യം

December 7, 2024
Google News 1 minute Read

ഓസീസിനെതിരെ ഇന്ത്യക്ക് തോല്‍വി ഭീഷണി. ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (28), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ ഓസീസ് 337ന് എല്ലാവരും പുറത്താവുകയായിരുന്നു. 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിനെ കരുത്ത് പകര്‍ന്നത്.

മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ഇത്തവണയും ഇന്ത്യക്ക് നിരാശയാണ് നല്‍കിയത്. ഏഴ് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 24 റണ്‍സോടെ യശസ്വിയും പുറത്തായി. വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നു. 21 പന്തില്‍ 11 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സിനും രോഹിത് ശര്‍മ ആറ് റണ്‍സിനും ക്രീസ് വിട്ടു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് ഓരോ വിക്കറ്റ് വീതവും നേടി.

Story Highlights : ind vs aus 2nd test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here