Advertisement

കിഴക്കേകോട്ടയിലെ അപകടം; വീഴ്ച സ്വകാര്യ ബസിൻ്റേതെന്ന് കണ്ടെത്തൽ; ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും

December 7, 2024
Google News 2 minutes Read

തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് കേരളബാങ്ക് സീനിയർ മാനേജർ എം ഉല്ലാസ് മരിച്ചതിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ.

കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി. കല്ലറ, വളാഞ്ചേരി എന്നിവിടങ്ങളിലെ സംഭവങ്ങളിലും സമാന നടപടിയുണ്ടാകും. അനധികൃത പാർക്കിംഗ്, തെറ്റായ യൂ ടേൺ എന്നിവക്കെതിരെ കടുത്ത നടപടിയുണ്ടാകും.

Read Also: കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളിലേക്ക് ​ഗതാ​ഗത വകുപ്പ് കടക്കും. കേരള പ്രൈവറ്റ് ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. ഗതാഗത വകുപ്പിലെ പ്രധാനപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചർച്ചയിൽ പങ്കെടുപ്പിക്കും. ചർച്ചയുടെ തീയതിയിലും തീരുമാനം ഇന്ന്. നിയമം ലംഘനങ്ങൾക്ക് കടുത്ത നടപടിയെന്ന് ചർച്ചയിൽ അറിയിക്കും.

Story Highlights : Permit of bus will suspend in Kizhakkekotta accident case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here