Advertisement

‘മകളുടെ മരണം കൊലപാതകം; എന്റെ മകളെ കൊന്നുകളഞ്ഞു; ഭർതൃവീട്ടിൽ വലിയ പീഡനം നേരിട്ടു’; പിതാവ്

December 7, 2024
Google News 2 minutes Read

തിരുവനന്തപുരം പാലോട് നവവധുവിന്റെ മരണം കൊലപാതമെന്ന് പിതാവ് ശശിധരൻ കാണി. മകളെ ഭർത്താവ് അഭിജിത്ത് ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. അഭിജിത്തിനെ പേടിച്ച് രണ്ട് തവണ മകൾ വീട്ടിൽ വന്നിരുന്നുവെന്നും ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

മകൾ ആത്മത്യ ചെയ്യില്ലെന്നും ഭർതൃവീട്ടിൽ മകൾ വലിയ പീഡനം നേരിട്ടിരുന്നുവെന്നും പിതാവ് ശശിധരൻ കാണി പറഞ്ഞു. തന്റെ മകളെ കൊന്നുകളഞ്ഞുവെന്ന് ശശിധരൻ കാണി പറഞ്ഞു. അഭിജിത്തിനെ പേടിച്ച് രണ്ട് തവണയോളം മകൾ വീട്ടിൽ വന്നിരുന്ന സമയത്ത് മകളുടെ ദേഹത്ത് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. വീട്ടിൽ ഗാർഹിക പീഡനം നടന്നുവെന്ന് പിതാവ് പറയുന്നു.

Read Also: പാലോട് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

ആദിവാസി വിഭാഗം ആയതിനാൽ അവരുടെ വീട്ടിൽ വരാൻ പാടില്ലെന്ന് പറഞ്ഞതായി ബന്ധു സുനിൽ കുമാർ പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യമായി പോയപ്പോൾ ജാതി അധിക്ഷേപം ഉണ്ടായി നേരിട്ടതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ച വന്നപ്പോൾ കണ്ണിന്റെ മുകളിൽ പാടുണ്ടായിരുന്നുവെന്ന് സുനിൽ കുമാർ പറയുന്നു.

മാനസികമായി വലിയ തളർച്ചയിലായിരുന്നു ഇന്ദുജയെന്നും ഭർതൃമാതാവുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പറഞ്ഞുവെന്നും സുനിൽ കുമാർ പറഞ്ഞു. അഭിജിത്തിന്റെ വീട്ടിൽ മാനസിക ശാരീരിക പീഡനങ്ങൾ നേരിട്ടതായി സുനിൽ കുമാർ പറഞ്ഞു. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും.

Story Highlights : Thiruvananthapuram Palode newlywed’s death is murder, father says

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here