Advertisement

9 ലക്ഷം രൂപ വരെ വില ഉയരും, കാറുകൾക്ക് വില കൂടാൻ ഇനി ഒരു മാസം തികച്ചില്ല: ജനുവരിയിലെ വർധന ഇങ്ങനെ

December 8, 2024
Google News 2 minutes Read
cars

എൻട്രി ലെവൽ മുതൽ ആഡംബരം വരെ വിവിധ സെഗ്മെന്റുകളിലായി കാറുകൾക്ക് ജനുവരി മാസം മുതൽ വില കൂടുമെന്ന് റിപ്പോർട്ട്. ഉത്പാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാൽ ആണ് വില കൂട്ടുന്നത് എന്നാണ് കാർ കമ്പനികളുടെ വാദം. അതേസമയം എല്ലാവർഷവും ഡിസംബർ മാസത്തിൽ വിൽപ്പന കൂട്ടാൻ ലക്ഷ്യമിട്ട് കമ്പനികൾ സ്ഥിരമായി ചെയ്യുന്ന തന്ത്രമാണ് ഇതെന്ന് മേഖലയിൽ നിന്നുള്ള മറ്റു ചിലർ പറയുന്നു.

ജനുവരി മുതൽ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില നാല് ശതമാനം വർദ്ധിപ്പിക്കും എന്നാണ് വിവരം. ആൾട്ടോ കെ10 മുതൽ മുകളിലേക്ക് ഇൻവിക്റ്റോയ്ക്ക് വരെ വില കൂടും. 2025 ജനുവരി ഒന്നു മുതൽ ഹ്യൂണ്ടെ കാറുകളുടെ വില 25000 രൂപ വരെ കൂടുമെന്നാണ് വിവരം. തങ്ങളുടെ എസ്‌യുവി കാറ്റഗറി കാറുകളുടെ വില മൂന്ന് ശതമാനം ജനുവരി മുതൽ ഉയർത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയും അറിയിച്ചു.

കാറുകളുടെ വില കൂട്ടുന്ന മറ്റൊരു കമ്പനി ജെ എസ് ഡബ്ലിയു എം ജി ഹെക്ടർ മോട്ടോർ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ കാറുകൾക്ക് മൂന്ന് ശതമാനമാണ് വില കൂടുക. ഹോണ്ട കമ്പനിയും കാറുകളുടെ വില കൂട്ടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. മെർസിഡസ് ബെൻസ് മൂന്നു ശതമാനം വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ കാറുകൾക്ക് 2 ലക്ഷം മുതൽ 9 ലക്ഷം വരെ വിലവർധനവ് ഉണ്ടാകും. ഓഡി ഇന്ത്യ, ബിഎംഡബ്ല്യു കമ്പനികളും 3% വരെ വില വർദ്ധിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights : Cars set to get expensive from January as OEMs announce price hikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here