ഗുരുവായൂർ അമ്പലനടയിൽ കാളിദാസിനും താരിണിക്കും പ്രണയസാഫല്യം

നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. അനുജത്തി മാളവികക്ക് നവനീത് ഗിരീഷ് താലിചാർത്തിയ ഗുരുവായൂർ അമ്പലത്തിൽവെച്ചുതന്നെയായിരുന്നു കാളിദാസും വിവാഹിതനായത്. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് പ്രണയ സാഫല്യം.
പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. ഒരു വർഷം മുൻപ് വിവാഹം നിശ്ചയം നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡിങ് ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു കാളിദാസിന്റെ വേഷം.
നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പാണ്.2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.
Story Highlights : Kalidas jayaram wedding at guruvayoor temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here