Advertisement

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ; പരാമര്‍ശം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന് നവീന്റെ ബന്ധു

December 8, 2024
2 minutes Read
naveen

മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം കെ.നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്‍ശങ്ങളില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ കുറ്റപ്പെടുത്തി.

പോസ്റ്റ്‌മോര്‍ട്ടം സത്യസന്ധമല്ലെന്ന് അനില്‍ പി നായര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രക്തക്കറയെപ്പറ്റി പരാമര്‍ശിക്കേണ്ടതായിരുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് രക്തശ്രാവമുണ്ടായത് എന്നത് വ്യക്തമാക്കേണ്ടതായിരുന്നു. മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ രേഖപ്പെടുത്തേണ്ടതാണ്. അട്ടിമറിയും ഗൂഢാലോചനയും ഈ കേസില്‍ ആദ്യമേ തന്നെയുണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില്‍ ഒരാള്‍ മാത്രമാണ് – അനില്‍ പി നായര്‍ വ്യക്തമാക്കി.

Read Also: ഇടതുപക്ഷത്തിന്റെ പോരാട്ട മുഖം; കാനം രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം

അതേസമയം, നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നവീനിന്റെ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലെന്നും പറയുന്നു. നവീന്‍ ബാബുവിന്റെ മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റ്. കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന വാദം ശരിയല്ല -സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാതതെന്നും എസ്‌ഐടി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്നും വിമര്‍ശനമുണ്ട്.

Story Highlights : Police inquest report says that there was blood stain in Naveen Babu’s underwear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top