Advertisement

അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ് ചാമ്പ്യന്മാർ

December 8, 2024
Google News 1 minute Read

അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം നിലനിർത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന ഫൈനലിൽ ഇന്ത്യയെ 59 റൺസിന് തോൽപ്പിച്ചു. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസിന് പുറത്തായി. നേരത്തെ, ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 198 റൺസിന് പുറത്താക്കി. യുധാജിത് ഗുഹ, ചേതൻ ശർമ്മ, കിരൺ ചോർമലെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനായി എംഡി റിസാൻ ഹൊസൻ 47 റൺസെടുത്തപ്പോൾ മുഹമ്മദ് ഷിഹാബ് ജെയിംസും നിർണായകമായ 40 റൺസ് നേടി. ബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ ബംഗ്ലാദേശും മാറ്റമൊന്നും വരുത്തിയില്ല.

Story Highlights : U19 ASIA CUP Bangladesh win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here