Advertisement

‘ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടു’; അമ്മു സജീവ് എഴുതിയ കുറിപ്പ് പുറത്തുവിട്ട് കുടുംബം

December 9, 2024
Google News 1 minute Read
ammu

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഇന്ന് ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ അച്ഛന്‍ കൊണ്ടുപോയിരുന്നു. അതിനിടയില്‍ നിന്നാണ് ഈ കണ്ടു വരി കുറിപ്പ് ലഭിച്ചത്. ഞാന്‍ അമ്മു സജീവ്. കുറച്ച് നാളുകളായി ചില കുട്ടികളില്‍ നിന്നും എനിക്ക് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കു.. എന്നാണ് അപൂര്‍ണമായ കത്തില്‍ പറയുന്നത്.

അതേസമയം, അമ്മുവിന്റെ മരണത്തില്‍ പ്രിന്‍സിപ്പാളിന് സ്ഥലംമാറ്റം. ആരോപണ വിധേയരായ മൂന്നു പെണ്‍കുട്ടികള്‍ക്കും സസ്‌പെന്‍ഷന്‍. അമ്മൂസ് ജീവന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറ്റവിചാരണ നടത്തിയെന്നും കുടുംബം ആരോപിച്ചു. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് കുടുംബത്തിന്റെ പുതിയ ആരോപണം. അമ്മു മരണപ്പെട്ട ദിവസം അധ്യാപകന്റെ സാന്നിധ്യത്തില്‍ സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറ്റവിചാരണം നടത്തി എന്നുമാണ് ആക്ഷേപം.

കേസില്‍ അധ്യാപകനായ സജിയെ കൂടി പ്രതിചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അമ്മുവിന്റെ അച്ഛന്‍ ഇത് സംബന്ധിച്ച പരാതി അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്ക് നല്‍കി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകന്റെ വിശദീകരണം.അമ്മുവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സ്ഥലംമാറ്റി.പത്തനംതിട്ട ജില്ലയില്‍ തന്നെ സീപാസിന് കീഴിലുള്ള സീതത്തോട് നഴ്‌സിംഗ് കോളേജിലേക്കാണ് മാറ്റം. അമ്മു സജീവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു. അതേസമയം അമ്മുവിന്റെ പിതാവ് നല്‍കിയ പുതിയ വിശദമായി പരിശോധിക്കാന്‍ ആണ് പോലീസ് തീരുമാനം.

Story Highlights : Family released the note written by Ammu Sajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here