Advertisement

മാടായി കോളേജിലെ നിയമന വിവാദം; എം കെ രാഘവന്‍ എംപിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

December 9, 2024
Google News 2 minutes Read
m k raghavan

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മാടായി കോളേജിലെ നിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ അടക്കം നൂറോളം പേര്‍ രാജിവെച്ചു. ഭരണസമിതി ചെയര്‍മാനായ എം കെ രാഘവന്‍ എംപിയുടെ കോലം കത്തിച്ച് പഴയങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. എം കെ രാഘവനെ കണ്ണൂര്‍ ഡിസിസി നേതൃത്വവും പരോക്ഷമായി തള്ളി.

എം കെ രാഘവന്‍ എം പി ചെയര്‍മാനായ പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരണ സമിതി കോഴ വാങ്ങി 2 സിപിഐഎമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്ന് പ്രവര്‍ത്തകരുടെ ആരോപണം. സിപിഎം പ്രവര്‍ത്തകന്‍ മാടായി കോളേജില്‍ ജോലിയെടുത്തതിലാണ് പ്രതിഷേധിക്കുന്നതെന്നും എം കെ രാഘവന്‍ എം പി കോഴ വാങ്ങി നടത്തിയ നിയമനമാണിതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയെ വിറ്റ് കോഴ വാങ്ങി ജീവിക്കുന്നവര്‍ക്കെതിരെ സന്ധിയില്ലാത്ത സമരം തങ്ങള്‍ നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി.

Read Also: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ : മുഖ്യമന്ത്രി കള്ളം പറയുന്നു; മെമ്മോറാണ്ടം നല്‍കിയത് 100 ദിവസം കഴിഞ്ഞ്; പ്രകാശ് ജാവഡേക്കര്‍

അഭിമുഖ ദിനത്തില്‍ എം കെ രാഘവനെ തടഞ്ഞ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഡി സി സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അണപൊട്ടി. നിയമനം പുന:പരിശോധിക്കുമെന്ന ഡി സി സി നേതൃത്വത്തിന്റെ ഉറപ്പ് പാഴ്വാക്കായി.ഇതോടെ എം കെ രാഘവനെതിരെ പരസ്യ കലാപവുമായി പ്രവര്‍ത്തകര്‍. രാഘവന്‍ ഒറ്റുകാരനെന്ന് മുദ്രാവാക്യം.

മാടായി കോളേജ്നിയന്ത്രിക്കുന്ന സൊസൈറ്റിയിലെ 5 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ഡിസിസി, പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കിയത് എം കെ രാഘവനെതിരായ നിലപാട്. എന്നാല്‍ പ്രവര്‍ത്തക രോഷം തണുപ്പിക്കാനായിട്ടില്ല. എം കെ രാഘവനെതിരായ വികാരം ഡി സി സി കെ പി സി സി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.

Story Highlights : Matai Cooperative College recruitment controversy : Congress Protest against M K Raghavan MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here