പ്രസവത്തിനിടെ ഞരമ്പ് പൊട്ടി കുട്ടിയ്ക്ക് പരുക്ക്; ഡോ.പുഷ്പയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങൾ
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ആരോപണ വിധേയ ആയ ഡോ.പുഷ്പയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങൾ. പ്രസവത്തിനിടെ ഞരമ്പ് പൊട്ടി കുട്ടിയ്ക്ക് പരുക്ക് സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ദീപ്തി തുറന്ന് സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ പുഷ്പ. ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തിയും പരാതിക്കാരൻ ആയ കുഞ്ഞിന്റെ അച്ഛൻ വിഷ്ണുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ.പുഷ്പ പ്രതികരിച്ചു. പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന കേസിലും അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച കേസിലും ഡോക്ടർ പുഷ്പക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Read Also: ദുരിതകാലത്തെ ആശ്വാസം, ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്തെ സ്‌കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തിരുന്നു.
Story Highlights : More allegations against Senior Gynecologist Dr. Pushpa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here