Advertisement

വാക്വം ഡെലിവറിയിലെ പിഴവ്; ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ കൈ തളര്‍ന്നു; ഡോ. പുഷ്പയ്‌ക്കെതിരെ വീണ്ടും പരാതി

December 10, 2024
Google News 3 minutes Read
another complaint about delivery against beach hospital doctor pushpa

ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ പുഷ്പക്കെതിരെയും പുതിയ പരാതി. ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായി പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഇടയില്‍ ഉണ്ടായ പരുക്കാണ് തളര്‍ച്ചക്ക് കാരണമെന്ന് മെഡിക്കല്‍ കോളേജിലെ ചികിത്സാ രേഖകള്‍ പറയുന്നു. അസാധാരണ രൂപത്തില്‍ കുഞ്ഞു പിറന്ന കേസിലും പ്രസവത്തില്‍ കുഞ്ഞിന്റെ കൈ തളര്‍ന്ന കേസിലും പ്രതിയാണ് ഡോക്ടര്‍ പുഷ്പ. ( another complaint about delivery against beach hospital doctor pushpa)

ആലപ്പുഴ തെക്കനാര്യാട് അവലുകുന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.

Read Also: രാഷ്ട്രപതിക്ക് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി; കത്ത് മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി

നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടര്‍ പുഷ്പയാണ് ചികിത്സ നടത്തിയതും പ്രസവം എടുത്തതും. പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ് മിറ്റായത്. കുഞ്ഞിനെ വാക്വം ഉ പയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണം. പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്ന കുഞ്ഞിന്റെ ആ രാഗ്യത്തെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസ്സുകാരന്റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തില്‍ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണിത്.

Story Highlights : another complaint about delivery against beach hospital doctor pushpa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here