Advertisement

ആൽവിനെ ഇടിച്ചത് ബെൻസ് കാർ; രണ്ടു ഡ്രൈവർമാരും കസ്റ്റഡിയിൽ

December 10, 2024
Google News 1 minute Read

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Story Highlights : MVD identified Vehicle kozhikode beach road accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here