Advertisement

അടയ്‌ക്കേണ്ടത് 549 രൂപ, ചോദിച്ചത് രണ്ടുദിവസത്തെ സാവകാശം, പണമില്ലെങ്കില്‍ പോയി ചത്തൂടേയെന്ന് പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണി; പാലക്കാട് യുവാവ് ആത്മഹത്യ ചെയ്തു

December 10, 2024
Google News 3 minutes Read
Palakkad man died after threat of private loan firm

പാലക്കാട് മണ്ണാര്‍ക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഈ മാസം രണ്ടിനാണ് വായ്പ നല്‍കിയ സ്ഥാപനത്തിന്റെ ഏജന്റിന് മുന്നില്‍ മരിയംകോട് സ്വദേശി ഇക്ബാല്‍ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ വച്ച് മൂന്നാം തിയതിയാണ് മരിച്ചത്. 549 രൂപ അടയ്ക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് ഏജന്റ് സമ്മതിച്ചില്ലെന്നാണ് ഇക്ബാലിന്റെ ഭാര്യ ഫസീലയുടെ ആരോപണം. (Palakkad man died after threat of private loan firm)

രണ്ട് ദിവസത്തെ സാവകാശം തന്നൂടെ എന്ന് അപേക്ഷിച്ചപ്പോള്‍ ഏജന്‍് കയര്‍ത്ത് സംസാരിച്ചെന്ന് ഇഖ്ബാലിന്റെ കുടുംബം പറയുന്നു. ‘പൈസ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ചത്തൂടേയെന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്. ആ മനോവിഷമത്തിലാണ് അദ്ദേഹം വിഷം കഴിച്ചത’്. ഫസീല പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; പന്ത്രണ്ടാം റൗണ്ടില്‍ ഡി ഗുകേഷിന് തോല്‍വി; ഒപ്പമെത്തി ഡിങ് ലിറെന്‍

കഴിഞ്ഞ 2നാണ് മണ്ണാര്‍ക്കാട് മരിയംകോട് സ്വദേശി ഇഖ്ബാല്‍ വിഷം കഴിച്ച് മരിച്ചത്. താന്‍ വിഷം കഴിച്ചെന്ന് ഇഖ്ബാല്‍ തന്നെയാണ് ഭാര്യയോട് പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Story Highlights : Palakkad man died after threat of private loan firm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here