Advertisement

‘വാർത്താസമ്മേളനത്തിൽ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചു’ ; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു

December 11, 2024
1 minute Read
mohan babu

മാധ്യമ പ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്താ സമ്മേളനത്തിനിടെയാണ് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങി തല്ലിയത്. നടന്റെ സുരക്ഷാ ജീവനക്കാരും മാധ്യമപ്രവർത്തകരെ ആക്രമിച്ചു. നടനും മകൻ മഞ്ചു മനോജും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്. ഇരുവർക്കും ഇടയിലെ അസ്വാരസ്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് മോഹൻ ബാബുവിനെ പ്രകോപിതനാക്കിയത്. സംഭവത്തിൽ രചകോണ്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

മകൻ മഞ്ചു മനോജ് വീട്ടിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് മോഹൻ ബാബുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇതു പകർത്തിയ മാധ്യമപ്രവർത്തകനുനേരെയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. അക്രമത്തിൽ മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ജേണലിസ്റ്റ് യൂനിയൻ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തെലുങ്ക് സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന മഞ്ചു കുടുംബത്തില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു മോഹന്‍ ബാബു മകനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ അച്ഛനെതിരെയും ക്രിമിനല്‍ കേസ് നല്‍കിയതുമാണ് പ്രശ്‌നത്തിന് കാരണം.

Story Highlights : Telugu actor Mohan Babu attacked journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top