രേണുക സ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം
രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി കാട്ടി ദർശൻ ഇടക്കാല ജാമ്യത്തിൽ ആണ്.
അറസ്റ്റിലായതിന് പിന്നാലെ ദർശൻ നിരന്തരം ജാമ്യത്തിന് ശ്രമിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ദർശൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് ഇടക്കാല ജാമ്യം നൽകുകയായിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദർശൻ കോടതിയിൽ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Read Also: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
ക്രൂര മർദ്ദനത്തിന് ഇരയായിട്ടാണ് രേണുക സ്വാമി മരണപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്ന ഇയാൾ ജൂൺ 9നാണ് കൊല്ലപ്പെടുന്നത്.
Story Highlights : Actors Darshan and Pavithra Gowda get bail in Renukaswamy murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here