ദിണ്ഡിഗൽ സ്വകാര്യ ആശുപത്രിയിലെ തീപിടുത്തം; ചികിത്സയിൽ കഴിയുന്നത് 30 പേർ
തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയുണ്ടായ തീപിടുത്തത്തിൽ ഏഴ് പേരാണ് മരിച്ചത്. നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നിമിഷനേരം കൊണ്ട് രണ്ടാം നിലയിലേക്ക് തീ പടർന്നു. നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാത്രി പന്ത്രണ്ട് മണിയോടെ തീ പൂർണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിൻഡിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ വിദഗ്ധസംഘം പരിശോധന നടത്തി. ഫയർ അലാർമിങ് സിസ്റ്റം ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Story Highlights : Dindigul Private Hospital Fire; 30 people are under treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here