Advertisement

കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് KSU

December 13, 2024
1 minute Read
ksu

കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്ത് കെ എസ് യു. 30 വര്‍ഷത്തിന് ശേഷമാണ് കെ എസ് യുവിന്റെ വിജയം. ചെയര്‍മാനായി കെ എസ് യുവിന്റെ കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെ എസ് യു മത്സരിച്ചത്. 15 ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്ത് ആധികാരിക വിജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത്.

സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

Story Highlights : KSU won in the CUSAT union election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top