Advertisement

അല്ലു അര്‍ജുന്‍ ഇന്ന് മോചിതനാകില്ല; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി

December 13, 2024
Google News 2 minutes Read
ALLU ARJUN

അല്ലു അര്‍ജുന്‍ ഇന്ന് ജയിലില്‍ കഴിയും. കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി. ഉത്തരവ് എത്തിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് അല്ലു സ്റ്റേഷനില്‍ തുടരുകയായിരുന്നു. നിലവില്‍ ചഞ്ചല്‍ഗുഡ പോലീസ് സ്റ്റേഷനില്‍ ആണ് ഉള്ളത് അല്ലു അര്‍ജുന്‍ ഉള്ളത്. അല്ലു അര്‍ജുനെ ഈ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ട് അഞ്ചര മണിക്കൂര്‍ കഴിഞ്ഞു.

വിഷയത്തില്‍ പരസ്യ പ്രതിഷേധവുമായി നടന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ആരാധകര്‍ പ്രതിഷേധിച്ചു. സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലില്‍ അടയ്ക്കുന്നു എന്നതടക്കമുള്ള വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ അല്ലു അര്‍ജുന് സര്‍ക്കാരുമായി അത്ര കണ്ട് അടുപ്പമുണ്ടായിരുന്നില്ല. ദേശീയ അവാര്‍ഡ് ലഭിച്ചത് മുതല്‍ സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അദ്ദേഹത്തോട് പ്രശ്‌നമുണ്ട് എന്ന തരത്തില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.

Read Also: മണിയാർ ജലവൈദ്യുതി; കാർബൊറണ്ടം കമ്പനി KSEB യുമായുള്ള കരാർ ലംഘിച്ചു

അല്ലു അര്‍ജുന്റെ നിരവധി ആരാധകര്‍ സ്റ്റേഷന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച ഘട്ടത്തില്‍ ഇവരെ സ്റ്റേഷന് മുന്നില്‍ നിന്ന് നീക്കിയതാണ്. എന്നാല്‍ വീണ്ടും സ്റ്റേഷന് മുന്നിലേക്ക് എത്തുകയായിരുന്നു.

അതേസമയം, എല്ലാവര്‍ക്കും ഒരേ നിയമം എന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. കുറ്റം ആര് ചെയ്താലും ഒരേ നിയമം ആണുള്ളത്. നടന്‍ ആണോ എന്ന് നോക്കി നിയമം മാറ്റാന്‍ ആകില്ല. അല്ലു അര്‍ജുന്‍ വെറുതെ വന്ന് സിനിമ കണ്ടിട്ട് പോയതല്ല. അല്ലു അര്‍ജുന്‍ കാറില്‍ നിന്ന് ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിയതാണ് തിക്കുംതിരക്കും ഉണ്ടാകാന്‍ കാരണം. അല്ലുവിന്റെ കുടുംബം കോണ്‍ഗ്രസ് കുടുംബമാണ്. അദ്ദേഹത്തിന്റെ മുത്തച്ഛനും അമ്മാവനും കോണ്‍ഗ്രസുകാരാണ്. പ്രതിഷേധങ്ങള്‍ കൈവിട്ട് പോയാല്‍ ശക്തമായ നിയമനടപടി ഉണ്ടാകും – രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Story Highlights : Suspense continues over Allu Arjun’s release from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here