മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.(EVKS Elangovan former Tamil Nadu Congress president, passes away)
മുൻകേന്ദ്രമന്ത്രികൂടിയായ ഇളങ്കോവൻ ടി.എൻ.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഈറോഡ് ഈസ്റ്റിൽനിന്നുള്ള എം.എൽ.എ.യായിരുന്ന മകൻ തിരുമകൻ ഇവേര മരിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ എം.എൽ.എ.യായത്.
Story Highlights : EVKS Elangovan former Tamil Nadu Congress president, passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here