പൊരുതിക്കളിച്ചിട്ടും വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; മോഹന്‍ബഗാനോട് തോറ്റത് 3-2ന്
അവസാന മിനിറ്റുകളില്‍ പിറന്ന ഇരട്ടഗോളുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയപ്രതീക്ഷ തകര്‍ത്ത് മോഹന്‍ബഗാന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരോട് ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷം ലീഡ് എടുക്കുകയും പിന്നീട് രണ്ട് ഗോള്‍ വഴങ്ങുകയുമായിരുന്നു. മോഹന്‍ ബഗാനായി 33-ാം മിനിറ്റില്‍ ജാമി മക്ലാരന്‍, 86-ാം മിനിറ്റില്‍ ജെയ്‌സന്‍ കമ്മിന്‍സ്, 95-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ എന്നിവരാണ് ലക്ഷ്യം കണ്ടത്. കേരള ബ്ലാസ്റ്റേഴ്‌സിനായി 51-ാം മിനിറ്റില്‍ ഹിമെനെ ഹെസൂസ്, 77-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ നേടി. അതേ സമയം ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച പെനല്‍റ്റി കിക്ക് റഫറി അനുവദിച്ചില്ല.
സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി 10-ാം സ്ഥാനത്ത് തുടരുമ്പോള്‍ എട്ടാം ജയം സ്വന്തമാക്കിയ മോഹന്‍ ബഗാന്‍ ബംഗളുരുവിനെ പിന്നിലാക്കി 26 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലീഗ് രണ്ടാം ഘട്ടത്തിലേക്കു കടക്കാന്‍ ചുരുക്കം കളികള്‍ മാത്രം ശേഷിക്കേ, പ്ലേ ഓഫ് ഉറപ്പാക്കാനുള്ള ആറാം സ്ഥാനത്തിന് ഏഴ് പോയിന്റ് കൂടി ബ്ലസ്റ്റേഴ്‌സിന് നേടിയെ മതിയാകൂ. ഈ മാസം 22ന് മുഹമ്മദന്‍സുമായാണ് ബ്ലാസ്‌റ്റേഴിസിന്റ അടുത്ത മത്സരം.
Story Highlights: Kerala Blasters vs Muhun began match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here