കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്

ഐ.എസ്.എല്ലില്‍ വീണ്ടും പരാജയഭാരം പേറി കേരളം. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ജംഷഡ്്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയം മാത്രം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 61-ാം മിനിറ്റില്‍ ജംഷേദ്പുര്‍ മുന്നിലെത്തി. പ്രതീക് ചൗധരിയിലൂടെ ജംഷേദ്പുര്‍ ഗോള്‍ കണ്ടെത്തിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഈ പരാജയത്തോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പൂര്‍ നാലമതുമാണ്.
Story Highlights: Kerala Blasters vs Jamshedpur Fc in ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here