Advertisement

‘പി വി അൻവറുമായി ചർച്ച നടന്നിട്ടില്ല, വാർത്ത തെറ്റ്’; കെ സി വേണുഗോപാൽ

December 15, 2024
2 minutes Read

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ല. പരസ്യ പ്രസ്താവന പാടില്ലെന്നും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പി വി അൻവറുമായുള്ള കൂടിക്കാഴ്ച വാർത്ത തെറ്റെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പി വി അൻവറിന്റെ കോൺഗ്രസ് പ്രവേശന ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകും. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ലോക്സഭയിലെ ചർച്ചകളിൽ കോൺഗ്രസിനെക്കുറിച്ചുള്ള തൻ്റെ പഴയ വാദമുഖങ്ങൾ വീണ്ടും കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രിക്ക് താൽപ്പര്യം. ഇന്ത്യൻ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചത്.

അദാനി നടത്തിയ വൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കൊന്നും മോദിക്ക് ഉത്തരമില്ല. ബിജെപി ഭരണത്തിൽ രാജ്യത്ത് നടക്കുന്ന കടുത്ത ജാതി-മത വേർതിരിവുകൾ വ്യക്തമാക്കുന്ന സംഭവങ്ങൾ സംബന്ധിച്ചൊന്നും മോദിക്ക് മറുപടിയില്ലാത്തത് നിർഭാഗ്യകരമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Story Highlights : K C Venugopal on PV Anvar Congress Entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top