Advertisement

‘പത്തനംതിട്ടയിലെ അപകടം ദുഃഖകരം; ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനം’; മന്ത്രി കെബി ​ഗണേഷ് കുമാർ

December 15, 2024
2 minutes Read

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാ​ഹനാപകടം ദുഃഖകരമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഉറക്കം വന്നാൽ ഉറങ്ങണം എന്നത് ഒരു ഡ്രൈവിംഗ് സംസ്കാരമായി നമ്മൾ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപകടങ്ങളിൽ പലതും നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിശോധന തുടങ്ങുമെന്നും പക്ഷേ അപകടം ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കണമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. റോഡ് നിർമ്മാണത്തിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്കും പങ്കുണ്ട്. സ്വിഫ്റ്റ് ബസുകളാണ് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്നത്. അവർക്ക് പരിശീലനം നൽകും. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: പത്തനംതിട്ട അപകടം; അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ; ദുരന്തം തേടിയെത്തിയത് മലേഷ്യക്ക് പോയി മടങ്ങും വഴി

ദേശീയപാതകളിലെ അശാസ്ത്രീയനിർമ്മാണം സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. അപാകതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇനി പഠനങ്ങൾ ഇല്ലെന്നും നടപടികൾ മാത്രമാകും ഉണ്ടാവുകയെന്ന് മന്ത്രി ​ഗണേഷ് പറഞ്ഞു. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. പല റോഡുകളും ശാസ്ത്രീയമല്ലെന്ന് മന്ത്രി വിമർശിച്ചു. പ്രാദേശിക പരിശോധന നടത്തുന്നില്ല. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി കെബി ​ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

Story Highlights : Minister KB Ganesh Kumar responds in Pathanamthitta accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top