ഖത്തര്‍ ദേശീയ ദിനം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് ഖത്തറിലെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു.2024 ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച് ഡിസംബര്‍ 19 വ്യാഴാഴ്ച വരെയാണ് അവധി ദിനങ്ങള്‍.വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞു ഡിസംബര്‍ 22 ഞായറാഴ്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.വാരാന്ത്യ അവധി ഉള്‍പെടെ നാല് ദിവസമാണ് അവധി ലഭിക്കുക. ( Qatar National Day Holidays announced for public sector institutions)
അതേസമയം,രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് പ്രഖ്യാപിക്കും.
Story Highlights : Qatar National Day Holidays announced for public sector institutions
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here