Advertisement

‘രൂപംകൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഒരാളെ വിലയിരുത്താൻ’ കപിൽ ശർമയുടെ പരിഹാസചോദ്യത്തിന് അറ്റ്‌ലീയുടെ മറുപടി

December 16, 2024
2 minutes Read

സംവിധായകന്‍ അറ്റ്‌ലീയെ അവതാരകനായ കപില്‍ ശര്‍മ അപമാനിച്ചതായി ആരോപണം. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത് . കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്നരീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം.

അറ്റ്‌ലിയെ ഇത്തരത്തില്‍ പരിഹസിച്ചെങ്കിലും ഇത് അറ്റ്ലി നല്‍കിയ പക്വമായ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. സീസൺ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിനിടെ കപിൽ ആറ്റ്‌ലിയുടെ രൂപത്തെക്കുറിച്ച് ചോദിച്ചു. Malayalam Newsഎന്നാല്‍ തന്‍റെ രൂപഭാവം നോക്കേണ്ടതില്ല ജോലിയിലാണ് കാര്യം എന്ന് അറ്റ്‌ലി പ്രതികരിച്ചു.

അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, ആറ്റ്‌ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് സംഭവം.

കപില്‍ ശര്‍മ്മ ചോദിച്ചത്, ആദ്യമായി ഒരു താരത്തിനോട് കഥ പറയാന്‍ പോകുമ്പോള്‍ അവർ അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിക്കാറുണ്ടോ എന്നാണ്. “നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. Malayalam Newsഎ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്.

അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്‍റെ വിവരണം ഇഷ്ടപ്പെട്ടു.

ലോകം അത് കാണണമെന്ന് ഞാൻ കരുതുന്നു. Malayalam News ഒരാളെ രൂപം നോക്കി നാം വിധിക്കരുത്. നിങ്ങളുടെ ഹൃദയത്താൽ ആയാളെ മനസിലാക്കണം” എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Story Highlights : Director Atlee reaction on Kapil Show viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top