Advertisement

വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും

December 16, 2024
Google News 2 minutes Read
Pinarayi

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി. അറിയിച്ചു. സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വയനാട് പുനരധിവാസത്തിന് 100 വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുളള കത്തിന് മറുപടി നല്‍കാത്തത് കൊണ്ട് പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി കത്തയച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ മാസം 9ന് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന മുഖ്യമന്ത്രിക്ക്
ഔദ്യോഗികമായി കത്തയച്ചത്. ഇതിന് രണ്ട് ദിവസം മുന്‍പ് കര്‍ണാടക ചീഫ് സെക്രട്ടറി വയനാട്ടില്‍ വീട് നല്‍കാനുളള താല്‍പര്യം അറിയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ദുരന്തം ഉണ്ടായ ശേഷമുളള ആദ്യത്തെ ഔദ്യോഗിക അറിയിപ്പ് ഇത് മാത്രമാണ്. ഡിസംബര്‍ 09ന് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 13ന് സിദ്ധരാമയ്യക്ക് മറുപടി നല്‍കിയത്.

Read Also: റാന്നി അമ്പാടി കൊലക്കേസ്: പ്രതികള്‍ മൂന്നു പേരും പിടിയില്‍

കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരാമര്‍ശിക്കുന്നതല്ല മുഖ്യമന്ത്രിയുടെ കത്ത്. പുരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര രൂപപരേഖ തയാറാക്കി വരികയാണ്. ഇത് തയാറായി വരുന്ന മുറയ്ക്ക് കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. നിലവില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണുള്ളത്. രൂപ രേഖ തയാറായാല്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് വന്ന വാഗ്ദാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തല്ല പുതുതായി ഭൂമി നോക്കുന്നത്. ഏറ്റവും സുതാര്യമായ രീതിയില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് – മുഖ്യമന്ത്രി കത്തില്‍ പറയുന്നു. പ്ലാനിന്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളാല്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സഹായ നിര്‍ദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്‌പോണ്‍സര്‍ഷിപ് ഫ്രെയിംവര്‍ക്ക് രൂപീകരിക്കുന്നതിലേക്ക് നിലവില്‍ കേരള ഗവണ്മെന്റ് പ്രവര്‍ത്തിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു.

Story Highlights : Wayanad Rehabilitation: Chief Minister Pinarayi Vijayan responds to Siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here