Advertisement

ആലുവ മുനിസിപ്പൽ ഗ്രൗണ്ടിലെ ടർഫ് നിർമ്മാണം; വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

December 17, 2024
3 minutes Read

ആലുവ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം എം.പി. ഫണ്ട് ഉപയോഗിച്ച് ടർഫ് ചെയ്യുന്നതിനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്രയും വേഗം ടർഫിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിലെ മുൻകാല ഫുട്‌ബോൾ കളിക്കാരുടെ സംഘടനയായ ആലുവ വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ആലുവ മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി.

ഈ മാസം 15-ാം തീയതി ഹൈദ്രാബാദ് സ്റ്റേഡിയത്തിൽ ആരംഭിച്ച സന്തോഷ് ട്രോഫി, കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിൽ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ, നാഷണൽ ഗെയിംസ്,Women’s Football Championship, All India Football Federation, Kerala Football Association, All India University എന്നിവർ നടത്തി വരുന്ന ഒട്ടനവധി പ്രമുഖ ടൂർണ്ണമെന്റുകൾ, സെലക്ഷൻ ട്രൈയൽസ് എന്നിവ നടന്നുവരുന്നത് ഇതുപോലുള്ള ടർഫുകളിലാണ്. കേരളത്തിൽ പല കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവയെ കൂടാതെ പ്രൈവറ്റ് സെക്ടർ ഉൾപ്പെടെ ചെറുതും വലുതുമായ 600-ൽ പരം ടർഫ് ഗ്രൗണ്ടുകളിൽ മത്സരങ്ങളും, സെലക്ഷനുകളും നടന്നു വരുന്നു.

ഇന്ന് വൈകിട്ട് ആലുവ വെറ്ററൻസ് ഫുട്ബോൾ അസോസിയേഷന്റെ നേത്യത്വത്തിൽ ആലുവ ടൗൺഹാളിന് സമീപമുള്ള ഗാന്ധി സ്ക്വയറിൽ നിന്നും ആലുവ മുനിസിപ്പൽ ഓഫീസിലേക്ക് നടന്ന ഐക്യദാർഢ്യ പ്രഖ്യാപന റാലിയിൽ ആലുവയയിലെ മൂന്ന് അന്തർദ്ദേശീയ ഫുട്ബോൾ താരങ്ങളടക്കം 12 സന്തോഷ് ട്രോഫി താരങ്ങൾ ഒട്ടനവധി ജൂനിയർ, സ്റ്റേറ്റ്. യൂണിവേഴ്‌സിറ്റി, സ്‌കൂൾ സ്റ്റേറ്റ്, അമേച്ചർ സ്പോർട്ട് ക്ലബ്, മുനിസിപ്പൽ സ്പോർട്ട്സ് ക്ലബ്, ആലുവ ഫുട്ബോൾ അക്കാദമി, വെറ്ററൻസ് ഫുട്‌ബോൾ അസോസിയേഷൻ എന്നിവയിലെ ഫുട്ബോൾ കളിക്കാരും അനുഭാവികളും അണിചേർന്നു. ഐക്യദാർഢ്യ റാലി കേരളം 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്ന എൻ.കെ. ഇട്ടിമാത്യുവാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

Story Highlights : Aluva Veterans Football Association rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top