Advertisement

NEET പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറി; JEE പരീക്ഷകൾ CBT മോഡലിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

December 17, 2024
Google News 4 minutes Read

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.(Central government submit high-level committee report in NEET examination irregularities to Supreme Court)

യുജിസി-സിയുഇടി പരീക്ഷകൾ ലളിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനുമായി എസ്‌സി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജെഇഇ പരീക്ഷകൾ സിബിടി മോഡലിൽ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യങ്ങൾ പരിഗണിച്ച് NEET പരീക്ഷകൾ നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ബില്ല് ഫെഡറിലിസത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷം

നീറ്റ് പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ചുള്ളത് നടത്തണോ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് (സിബിടി) മാറണോ എന്നതിൽ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. അന്വേഷണ ഏജൻസികളായും വിദ്യാർത്ഥികളുമായും മറ്റ് ഉദ്യോഗസ്ഥരുമായും മുപ്പതോളം സിറ്റിംഗ് കമ്മിറ്റി നടത്തിയിരുന്നു. പരീക്ഷാ മേഖലയിൽ സൈബർ കുറ്റകൃത്യങ്ങൾ വെല്ലുവിളിയാണ്. കെ രാധാകൃഷ്ണൻ സമിതി ഒക്ടോബർ 21ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അടുത്ത അധ്യയന വർഷത്തിൽ 15 കോടി പുസ്തകങ്ങൾ എൻസിഇആർടി പ്രസിദ്ധീകരിക്കും. എആർപി നിരക്കിൽ പുസ്തകങ്ങൾ വിൽക്കാൻ ആമസോണുമായും ഫ്ലിപ്കാർട്ടുമായും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അടുത്ത അദ്ധ്യാന വർഷം മുതൽ NTA ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവെന്ന് കേന്ദ്രമമന്ത്രി പറഞ്ഞു. പരാതി പരിഹാര സെല്ല് രൂപീകരിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾ കമ്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും സാങ്കേതികവിദ്യാധിഷ്ഠിത പ്രവേശന പരീക്ഷകളിലേക്കും മാറാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 2025 ൽ എൻടിഎ ഉടച്ചുവാർക്കുമെന്നും കേന്ദ്രമമന്ത്രി പറഞ്ഞു.

Story Highlights : Central government submit high-level committee report in NEET examination irregularities to Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here