Advertisement

വൈറൽ റീൽസിനായി ‘നാവ് പിളർത്തി’ ടാറ്റൂ; രണ്ട് പേർ പിടിയിൽ

December 17, 2024
2 minutes Read
tattoo

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അനധികൃത ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ. ഇൻസ്റ്റഗ്രാം സ്റ്റാറും ടാറ്റൂ പാർലർ ഉടമയുമായ ഹരിഹരനും സഹായിയുമാണ് പിടിയിലായത്. മേലെ ചിന്തമണിയിൽ ഉള്ള ഏലിയൻസ് ടാറ്റൂ സെന്ററിൽ ആണ് നാവ് പിളർത്തൽ നടന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീലിസിനായാണ് നാവ് പിളർത്തുന്നത്. പാമ്പ്, സിംഹം തുടങ്ങിയവയുടെ നാവ് രൂപത്തിലേക്ക് സ്വന്തം നാക്ക് മാറ്റിയെടുക്കാൻ ആണ് നാവ് മുറിക്കുന്നത്.സ്വന്തം നാവ് പിളർത്തുന്ന ദൃശ്യങ്ങൾ ഹരിഹരൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ടാറ്റൂ സെന്ററിന് ലൈസൻസ് ഇല്ല എന്ന് കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ളയാളാണ് ഹരിഹരൻ. ഈ ഇടയ്ക്ക് ഇയാൾ കണ്ണിൽ നീല കളർ അടിച്ചിരുന്നു.

Read Also: സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പോകേണ്ട; കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി, മന്ത്രി വി ശിവൻകുട്ടി

ഡോക്ടർമാർ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സമാനമായ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നാവ് പിളർത്തുന്നത്. ഇതിനായി ഇവർക്ക് പരിശീലനം ഒന്നും ലഭിച്ചിട്ടില്ല. ശസ്ത്രക്രിയ സാമഗ്രികളും മരവിപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരുന്നും ഇവർക്ക് എങ്ങനെ കിട്ടി എന്നതിനെ സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘമാകും അന്വേഷിക്കുക. രാജു സെന്ററിനെ മറവിൽ നിരവധി പേർക്ക് ഇവർ നാവ് പിളർത്തി നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പലയിടങ്ങളിലായും പ്രവർത്തിച്ചുവരുന്നതെന്നാണ് പരിശോധനയിൽ നിന്ന് വ്യക്തമാകുന്നത്. അമേരിക്കയിലും യൂറോപ്പിന്റെ പല ഭാഗങ്ങളിലും നാവ് പിളർത്തൽ നടക്കാറുണ്ട്. ഈയടുത്ത് പലയിടങ്ങളിലും ഇത് നിരോധിച്ചിരുന്നു.

Story Highlights : ‘Forked Tongue’ Tattoo For Viral Reels; Two people are under arrest in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top