Advertisement

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ബില്ല് ഫെഡറിലിസത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷം

December 17, 2024
3 minutes Read
One Nation One Election in Lok sabha

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്.(One nation, one election’ bill introduced in Lok Sabha)

ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടാനാണ് തീരുമാനം. ഇതിനുള്ള പ്രമേയം നിയമമന്ത്രി അർജുൻ റാം മേഘ‍്‍വാൾ അടുത്ത ദിവസം അവതരിപ്പിക്കും. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവകരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി.

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് ബില്ല് അവതരണം നടന്നത്. രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. അതിൽ ഒന്ന് സംസ്ഥാന നിയസഭാ തെരഞ്ഞടുപ്പും ലോക് സഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനായി 129-ാം ഭേദഗതിയാണ്. ഇതിൽ നാല് ഭേദഗതികളാണ് വ്യവസ്ഥ ചെയ്യുന്നത്. 2029-ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആദ്യ ലോക്‌സഭാ സിറ്റിങ്ങിന്റെ നിയമനതീയതി വിജ്ഞാപനം ചെയ്യാനാകൂ. അതായത് സംസ്ഥാന നിയമസഭകൾ കാലാവധി പൂർത്തീകരിക്കും മുന്നേ പിരിച്ചുവിടേണ്ടിവരും. കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തി.

Read Also:ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനൊപ്പം, പാർലമെൻ്റിൽ ബാഗുമായി പ്രിയങ്ക ഗാന്ധി

ബില്ലിന്റെ അവതരണാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഫെഡറിലിസത്തെ തകർക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ലോക്സഭായുടെ കലാവധി പൂർ‌ത്തിയാകുമ്പോൾ സംസ്ഥാന നിയമസഭകളെ പിരിച്ചുവിടുക അപ്രയോ​ഗികമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉയർത്തിയത്. തുടർന്നാണ് വോട്ടെടുപ്പിലേക്ക് കടന്നത്. തുടർന്ന് ബില്ലിന് അവതരണാനുമതി ലഭിക്കുകയായിരുന്നു. ഭരണപക്ഷത്ത് നിന്ന് ടിഡിപിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു.

മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ തന്നെ ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശദമായ ചർച്ചകൾ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പിന്നാലെ ജെപിസിക്ക് വിടാൻ തയ്യാറാണെന്ന് നിയമ മന്ത്രി അർജുൻ റാം മേഘവാൾ വ്യക്തമാക്കി. തുടർന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു.

Story Highlights : One nation, one election’ bill introduced in LS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top