Advertisement

‘കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാറിൽ തമിഴ്നാട് മന്ത്രിക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

December 17, 2024
Google News 1 minute Read

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്നാട് മന്ത്രി ഐ പെരിയസ്വാമിയുടെ പരാമർശത്തിന് മറുപടിയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . മന്ത്രി പറഞ്ഞത് നടക്കാത്ത കാര്യം. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിലെ ഒരിഞ്ച് ഭൂമി പോലും തമിഴ്നാടിന് വിട്ടുകൊടുക്കില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമിയുടെ പരാമർശം ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിമാർ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവയ്ക്കുകയാണ്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തും. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ നടപ്പിലാക്കും. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആർക്കും വിട്ടുനൽകില്ലെന്നും ആയിരുന്നു മന്ത്രി ഐ പെരിയസ്വാമിയുടെ പരാമർശം.

മന്ത്രി പെരിയസ്വാമി പറഞ്ഞത് നടക്കാത്ത കാര്യമാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരിച്ചടിച്ചു. പാട്ട കരാറിന് പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ചു ഭൂമിപോലും തമിഴ്നാടിന് വിട്ടു നൽകില്ല. മുല്ലപ്പെരിയാർ അണക്കെട്ടിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ കേരളം കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയിരുന്നു ഇത്.

Story Highlights : Roshy Augustine against Tamil Nadu on Mullaperiyar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here