Advertisement

‘വിൽക്കുക അല്ലെങ്കിൽ സേവനം അവസാനിപ്പിക്കുക’; യുഎസിലെ നിരോധനം മറികടക്കാൻ‌ ടിക് ടോക്കിന്റെ അവസാന ശ്രമം

December 17, 2024
2 minutes Read

യു.എസിൽ നിരോധനം മറികടക്കാനുള്ള അവസാനശ്രമത്തിലാണ് ടിക് ടോക്. ഏപ്രിലിൽ കോൺഗ്രസ് പാസാക്കിയ പുതിയ നിയമമാണ് ടിക് ടോക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ടിക് ടോക്ക് വിൽക്കുകയോ അല്ലെങ്കിൽ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിർബന്ധമാക്കുന്നതാണ് നിയമം. ഈ നിയമം തടയണമെന്നാവശ്യപ്പെട്ട് ടിക് ടോക് ഇപ്പോൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.

നിയമം പ്രാബല്യത്തിൽ വന്നാൽ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കൻ കമ്പനികൾക്ക് വിൽക്കണം. അല്ലാത്തപക്ഷം സേവനം അവസാനിപ്പിച്ച് നിരോധനത്തിന് വിധേയമാകണം. 18 നെതിരെ 79 വോട്ടുകൾക്കാണ് സെനറ്റ്പുതിയ ബിൽ ബാസാക്കിയത്. പ്രസിഡന്റ് ബൈഡൻ ഇതിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് പ്രശ്നമായി മാറിയിരിക്കുന്നത്. അതിനാലാണ് കമ്പനി ബൈറ്റ്ഡാൻസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിതമാകുന്നത്.

Read Also: പരാതികളേറെ വാങ്ങിക്കാൻ ആളുകളും; 2024ൽ ഓല വിറ്റത് 4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ

കമ്പനിയുടെ ചൈനീസ് ബന്ധം അമേരിക്കൻ ഉപഭോക്താക്കളുടെ വ്യക്തി​ഗത വിവരങ്ങൾ അടക്കമുള്ളവ രാജ്യവിരുദ്ധ ശക്തികൾക്ക് ലഭിക്കുമെന്ന് അമേരിക്കക്ക് ആശങ്കയുണ്ട്. യുഎസ് ഭരണഘടന അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് പുതിയ നിയമം എന്ന ടിക് ടോക്കിന്റെ വാദങ്ങൾ‌ വാഷിങ്ടണിലെ കൊളംബിയ സർക്യൂട്ട് ജില്ലാ അപ്പീൽ കോടതി തള്ളിയിരുന്നു.

2020 ൽ ആദ്യ ട്രംപ് ഭരണകൂടമാണ് ടിക് ടോക്കിനെതിരെ നിരോധന നീക്കങ്ങൾ ആരംഭിച്ചതെങ്കിലും പുതിയ നിയമം കമ്പനിക്ക് വെല്ലുവിളി നൽകുന്നതാണ്. കൂടാതെ വീണ്ടും ട്രംപ് അധികാരത്തിലെത്തുന്നത് ടിക് ടോക്കിന് നിരോധനമെന്ന വഴിയിലേക്ക് തന്നെ കാര്യങ്ങൾ എത്തിക്കും. 17 കോടി ഉപഭോക്താക്കളാണ് യുഎസിൽ ടിക് ടോക്കിന് ഉള്ളത്.

Story Highlights : TikTok turns to US Supreme Court in last-ditch bid to avert ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top