Advertisement

ഡൽഹി കലാപം; ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

December 18, 2024
Google News 2 minutes Read

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ​ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 28 മുതൽ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

മൂന്നാം തീയതി വൈകിട്ടോടുകൂടി ജയിലിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാൻ പാടില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കരുത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാത്രമേ ഇടക്കാല ജാമ്യ കാലയളവിൽ കാണാൻ പാടുള്ളൂ. സ്വന്തം വീട്ടിലും വിവാഹ വേദിയിലും മാത്രമേ പോകാൻ പാടുള്ളൂ. തുടങ്ങിയ കർശന ഉപാധികളാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Read Also: ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാക്കരുത്; വിദ്വേഷ പരാമര്‍ശത്തില്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് കൊളീജിയം

2020 സെപ്തംബർ മാസത്തിലാണ് ഉമറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തിൽ 53 പേർ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.

Story Highlights : Delhi High court grand interim bail for Umar Khalid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here