ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാക്കരുത്; വിദ്വേഷ പരാമര്‍ശത്തില്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് കൊളീജിയം

വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിശദീകരണം കൊളീജിയം തള്ളി. ജുഡീഷ്യറിയുടെ അന്തസ്സും മര്യാദയും പാലിക്കണം എന്ന് നിര്‍ദ്ദേശം നല്ഡകി. ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയേക്കില്ല. (supreme court collegium ticks off hc judge shekhar kumar yadavhate speech)
വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖകുമാര് യാദവിന് സുപ്രിംകോടതിയുടെ താക്കീത്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയുടെ മേലുള്ള വിശ്വാസം ഇല്ലാതാക്കരുത്. പൊതുസ്ഥലങ്ങളില്‍ ജുഡീഷ്യറിയുടെ അന്തസ്സ് പാലിക്കണം. പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം നിര്‍ദ്ദേശിച്ചു.
Read Also: സഭയിൽ ഇന്നും പോര്, ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണം; മല്ലികാർജ്ജുൻ ഖർഗെ
പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കൊളീജിയത്തിനു മുന്‍പാകെ ഹാജരായി ശേഖര്‍ കുമാര്‍ യാദവ് നല്കിയ വിശദീകരണം കൊളീജിയം തള്ളി .ൈഹക്കോടതി ജഡ്ജിയുടെ പെരുമാറ്റവും സംസാരവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാണ് എന്നും കൊളീജിയം ചൂണ്ടിക്കാട്ടി. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഭൂരിപക്ഷമനുസരിച്ച് രാജ്യം ഭരിക്കപ്പെടുമെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഒരു സമുദായം ബഹുഭാര്യത്വവും മുത്തലാഖും അവകാശമായി കാണുന്നുവെന്നും വിമര്‍ശിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയേക്കില്ല.
Story Highlights : supreme court collegium ticks off hc judge shekhar kumar yadav hate speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here