മുംബൈയിൽ യാത്രാബോട്ട് മുങ്ങി ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി. ഗേറ്റ്‌വേയിൽ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫൻ്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ 80 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തിയത്. യാത്ര ബോട്ടിൽ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ബോട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
Read Also: ‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്
‘നീൽകമൽ’ എന്ന ബോട്ടാണ് മറിഞ്ഞത്. സ്ഥലത്ത് നേവി, കോസ്റ്റ് ഗാർഡ്, യെല്ലോഗേറ്റ് പോലീസ് സ്റ്റേഷൻ, പ്രാദേശിക മത്സ്യബന്ധന ബോട്ടുകൾ എന്നിവരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Story Highlights : Mumbai: Boat heading to Elephanta Island capsizes near Gateway of India; 1 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here