മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ മുന്‍ ആവശ്യങ്ങള്‍ക്ക് മാറ്റി വച്ച പണത്തിന്റെ ക്രോഡീകരിച്ച കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കും.
കണക്കുകകളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കുകയാണ് ഉദ്ദേശമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നീക്കിയിരുപ്പായി ഉള്ള 700 കോടിയില്‍ 638 കോടി രൂപയും മുന്‍ ഉത്തരവുകള്‍ പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ മാറ്റി വച്ചിരിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
Story Highlights : Mundakai-Chooralmala Landslide; High Court will hear the case again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here