Advertisement

‘ഇനി കാണപ്പോകത് നിജം’; ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കാനൊരുങ്ങുന്നു

December 18, 2024
Google News 2 minutes Read

ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കാനൊരുങ്ങുന്നു. ഏറ്റും വലിയ കാർ നിർമാതാക്കളായ ടൊയോട്ടയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ലയിക്കാൻ തയാറെടുക്കുന്നത്. ഇതിനാൽ ഇരു കമ്പനികളും പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. സഹകരണം ശക്തമാക്കുന്നതിനൊപ്പം ലയനസാധ്യതകളും ചർച്ചചെയ്യുന്നതായാണ് റിപ്പോർട്ട്.

നിസ്സാനുമായി ഇതിനകം ബന്ധമുള്ള മുത്സുബിഷി മോട്ടേഴ്‌സ് കോർപ്പറേഷനെ ഉൾപ്പെടുത്തി ഇടപാട് വിപുലീകരിക്കാനും കഴിയും. ലയനം സാധ്യമായാൽ ജാപ്പനീസ് വാഹന വ്യവസായത്തെ രണ്ട പ്രധാന ക്യാമ്പുകളായി ഏകീകരിക്കും. ഒന്ന് ഹോണ്ട, നിസ്സാൻ, മിത്സുബിഷി എന്നിവ നിയന്ത്രിക്കും. മറ്റൊന്ന് ടൊയോട്ട ഗ്രൂപ്പ് കമ്പനികൾ അടങ്ങിയതാണ് മറ്റൊന്ന്.

ടെസ്ലയും ചൈനീസ് വാഹനനിർമാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിർമാണ രംഗത്തായിരിക്കും ഇരുവരും കൂടുതൽ സഹകരിക്കുക. ഇ.വി. വിപണിയിൽ വെല്ലുവിളികളുയർന്നതോടെയാണ് ഹോണ്ടയും നിസ്സാനും പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. എതിരാളികളിൽനിന്നുള്ള കടുത്ത മത്സരം നേരിടാനായാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കുന്നത്.

Story Highlights : Nissan, Honda Explore Merger To Take On World’s Biggest Carmaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here