മെയ് മാസം സ്കോർപ്പിയോ തൂക്കി; നെക്സോണിനെയും പഞ്ചിനെയും പിന്നിലാക്കി മഹീന്ദ്രയുടെ SUV

ഇന്ത്യൻ എസ്‌യുവി വിപണിയിയിൽ മെയ് മാസത്തിൽ വൻ മുന്നേറ്റം നടത്തി മഹീന്ദ്രയുടെ സ്കോർപ്പിയോ എൻ, ക്ലാസിക് മോഡലുകൾ. കഴിഞ്ഞ മാസത്തിൽ 14,401 യൂണിറ്റുകളുടെ വിൽപ്പനയാണ് കടന്നത്. ടാറ്റ നെക്‌സോൺ, പഞ്ച് എസ്‌യുവികളെയാണ് സ്കോർപ്പിയോ മറികടന്നിരിക്കുന്നത്. എന്നാൽ സ്കോർപിയോയുടേയും നെക്സോണിന്റേയും പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി.
2025 ഏപ്രിലിൽ മഹീന്ദ്ര സ്കോർപിയോയും ടാറ്റ നെക്‌സോണും യഥാക്രമം 15,534 യൂണിറ്റുകളുടെയും 15,457 യൂണിറ്റുകളുടെയും വിൽപ്പന നേടിയിരുന്നു. മഹീന്ദ്രയുടെ ടോപ് സെല്ലിങ് മോഡലായി തുടരുകയാണ് സ്കോർപ്പിയോ. സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകൾ മാത്രമുള്ള സ്കോർപിയോ ക്ലാസിക്കിന് 13.77 ലക്ഷം മുതൽ 17.72 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഫ്രോങ്ക്സും ടാറ്റയുടെ പഞ്ചും യഥാക്രമം 13,584 യൂണിറ്റുകളുടെയും 13,133 യൂണിറ്റുകളുടെയും വിൽപ്പന രേഖപ്പെടുത്തി നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി.
Story Highlights : May 2025 SUV Sales: Mahindra Scorpio Beats Nexon, Fronx, Maruti Brezza Leads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here