Advertisement

‘കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടി; വസ്തുതകളെ വളച്ചൊടിക്കുന്നു’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

December 18, 2024
2 minutes Read

അംബേദ്കറിനെ അപമാനിച്ചു എന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസം​ഗത്തെ കോൺ​ഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു.

രണ്ടു തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺ​ഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സർക്കാർ അംബേദ്കർ നു വേണ്ടി 5 സ്മാരകങ്ങൾ നിർമ്മിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്കറിനോടുള്ള ബഹുമാനസൂചകമായി ഭരണഘടന ദിനം ആചരിക്കാൻ ആരംഭിച്ചത് മോദിയാണെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണ്. നേരത്തെയും മോദിയുടെയും തന്റെയും എഡിറ്റ് ചെയ്ത വീഡിയോ കോൺഗ്രസ് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംവരണത്തെ എതിർത്തു. ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൾഡ് ഫ്രീസറിൽ വച്ചു. സത്യം ജനങ്ങളിലേക്ക് എത്തണമെന്ന് അമിത് ഷാ പറഞ്ഞു.

Read Also: മാസപ്പടി കേസ്; ‘ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും പണം നൽകിയോ എന്ന് സംശയം’; CMRLനെതിരെ SFIO റിപ്പോർട്ട്

അംബേദ്കർ തന്റെ ജീവിതം സമർപ്പിച്ച വിഭാഗത്തിൽ നിന്നാണ് ഖർഗെ വരുന്നത്, രാഹുൽ ഗാന്ധിയുടെ സമ്മർദ്ദത്തിൽ ഖർഗെ വഴങ്ങിയതിൽ ദുഃഖമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. കോണ്ഗ്രസ് സവർക്കർ വിരോധിയും ഒ ബി സി വിരോധിയും സ്ത്രീ വിരോധിയുമാണ്. പ്രചാരണത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തും നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഖർഗെക്ക് സന്തോഷം ആകുമെങ്കിൽ രാജി നൽകാൻ തയ്യാറാണ്. എന്നാൽ അതുകൊണ്ട് വിഷയം തീരുന്നില്ല. കുറഞ്ഞത് അടുത്ത 15 വർഷം എങ്കിലും അവർക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.

ഭരണഘടനാ ചർച്ചയിൽ അമിത് ഷാ നടത്തിയ അംബേദ്കർ പരാമർശത്തിൽ പാർലമെന്റിൽ ഭരണപ്രതിപക്ഷപ്പോര് നടന്നിരുന്നു. ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും പിരിഞ്ഞു. രാജ്യസഭയിലെ ഭരണഘടന ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഈ പരാമർശമാണ് വിവാദമായത്. അമിത് ഷായ്ക്കെതിരെയുള്ള പ്രതിപക്ഷവിമർശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയിരുന്നു. ചെയ്ത തെറ്റ് മറച്ചുപിടിക്കാനാണ് അമിത് ഷായുടെ പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസ് നുണപ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Story Highlights : Union Home Minister Amit Shah denied the allegation of insulting Ambedkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top