Advertisement

ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല

December 19, 2024
Google News 1 minute Read

ഇന്ത്യ പാകിസ്താനിൽ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തും. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താന് പുറത്തുവച്ച് നടത്തും. പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാൻ തീരുമാനം.

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നടക്കുമെന്നും ഐസിസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2027 വരെയുള്ള ഒരു ടൂർണമെന്റിനായും പാകിസ്താൻ ഇന്ത്യൻ മണ്ണിലുമെത്തില്ല. പോയ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താൻ പ​ങ്കെടുത്തിരുന്നു. 2025ൽ ഇന്ത്യയിൽ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും.

2025 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഐസിസി വൈകാതെ പുറത്തുവിടും. 2017ലാണ് ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് പാകിസ്താൻ ജേതാക്കളായിരുന്നു. അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യൻസ് ട്രോഫിയിൽ പ​ങ്കെടുക്കുന്നത്.

Story Highlights : India and pakistan matches icc updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here