Advertisement

പാണ്ട എന്ന് വിളിച്ച് കളിയാക്കിയവർക്ക് മുന്നിൽ ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷനുമായി സർഫറാസ് ഖാൻ

16 hours ago
Google News 3 minutes Read
sarfaraz khan

ഫിറ്റ്നസിന്റെ പേരിൽ തഴയപ്പെട്ട സർഫറാസ് ഖാൻ തന്റെ രൂപമാറ്റംകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാണ്ട എന്ന് വിളിച്ചിരുന്നുന്നവരെ നിശബ്‌ദമാക്കുന്നതാണ് സർഫറാസിന്റെ ഈ ട്രാൻസ്ഫോർമേഷൻ. രണ്ട് മാസത്തെ കഠിന പരിശ്രമവും, ഭക്ഷണ ക്രമീകരണവുംകൊണ്ട് 17 കിലോ കുറിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇന്ത്യൻ ടീമിൽ കളിക്കുക എന്ന് സ്വപ്നം, ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തിച്ചേരാൻ അദ്ദേഹത്തിന് തടസ്സങ്ങൾ ഏറെയായിരുന്നു. പ്രധാനമായും ഫിറ്റ്നസ്സ്. എന്നാൽ, ഈ ട്രാൻസ്ഫോർമേഷനിലൂടെ അതിന് ഒരു മറുപടി നൽകിയിരിക്കുകയാണ് സർഫറാസ്.

[Sarfaraz Khan’s transformation]

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു സര്‍ഫറാസ് ഖാൻ. സെഞ്ചുറി നേടിക്കൊണ്ടായിരുന്നു അന്ന് അദ്ദേഹം ഇന്ത്യക്കായി തിളങ്ങിയത്. എന്നാൽ, കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ നടന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചെങ്കിലും, ഒരു മത്സരത്തില്‍ പോലും സര്‍ഫറാസിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. കൂടാതെ, ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്കും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ പരിഗണിച്ചില്ല. താരത്തിന്റെ ഫിറ്റ്നസ്സ് ആയിരുന്നു ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാട്ടിയത്.

Read Also: ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തി ചരിത്രം എഴുതിയ ഇന്ത്യൻ വനിതകൾ

താരത്തെ തഴയുന്നതിനെതിരെ ഹര്‍ഭജന്‍ സിംഗ്, സുനിൽ ഗാവസ്‌കർ അടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തുവന്നിരുന്നു. എങ്കിലും ഫിറ്റ്നസ്സ് അദ്ദേഹത്തിന് തിരിച്ചടിയായി. എന്നാൽ, ശാരീരികക്ഷമത വീണ്ടെടുത്ത് തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് സർഫറാസ്. ഈ തിരിച്ചുവരവിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല ബിസിസിഐ ക്ക്.

Story Highlights : Sarfaraz Khan’s shocking transformation in front of those who mocked him by calling him a panda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here