നിർണായക കൂടിക്കാഴ്ച; എ.കെ ആന്റണിയെയും ചെന്നിത്തലയേയും സന്ദർശിച്ച് കെ.സുധാകരൻ

കോൺഗ്രസ് പുനസംഘടന ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. എ.കെ ആന്റണിയുമായും കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. പുനസംഘടനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കെ സുധാകരൻ ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്
നേരത്തെ കെപിസിസി പുനഃസംഘടന സംബന്ധിച്ച പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുനസംഘടന തീരുമാനങ്ങൾ പ്രഖ്യാപിക്കേണ്ടത് സംസ്ഥാന നേതാക്കളല്ലെന്നും പുനഃസംഘടന സംബന്ധിച്ച് ഹെക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പറഞ്ഞിരുന്നു. ചർച്ചകൾക്ക് തുടക്കമിട്ടത് കെപിസിസി അധ്യക്ഷൻ തന്നെയെന്ന് ഒരു കൂട്ടം കേരള നേതാക്കൾ ആരോപിച്ചിരുന്നു
നിലവില്‍ കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഒരു ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story Highlights : K. Sudhakaran meet Ramesh Chennithala, AK Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here