‘ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നു, എനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ട്’: അല്ലു അർജുൻ

‘പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിന് സംഭവിച്ചത് അപ്രതീക്ഷിമായ അപകടമെന്ന് അല്ലു അർജുൻ. മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയറ്ററിൽ എത്തിയത്.തിയറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ പറഞ്ഞു.
ഉത്തരവാദിത്വമില്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല.സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. റോഡ് ഷോ നടത്തിയിട്ടില്ല. ഞാൻ സർക്കാരിന് ഒരിക്കലും എതിരല്ല. ഒരു നേതാവിനെതിരെയും സംരാരിച്ചിട്ടില്ല. മറ്റുള്ളവർ വ്യക്തിഹത്യ നടക്കുന്നു.
ഒരാൾ മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസം. ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും അല്ലു അർജുൻ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സർക്കാർ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അല്ലു അർജുൻ പറഞ്ഞു.
അതേസമയം ‘പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സംവിധായകന്‍ സുകുമാര്‍. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത സുകുമാർ ശ്രീതേജിൻ്റെ പിതാവ് ബാസ്‌ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.
വ്യാഴാഴ്ച (ഡിസംബർ 18) അല്ലു അർജുൻ്റെ അച്ഛനും നിർമ്മാതാവുമായ അല്ലു അരവിന്ദ് ആശുപത്രി സന്ദർശിച്ചിരുന്നു. ശ്രീതേജിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. നിയമപരമായി നിയന്ത്രണങ്ങള്‍ ഉള്ളതു കാരണം അല്ലു അര്‍ജുന് ഇപ്പോള്‍ ശ്രീതേജിനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും, ശ്രീതേജ് വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലു അരവിന്ദ് പറഞ്ഞു.
കുടുംബത്തെ നേരിട്ടെത്തി സന്ദർശിക്കാനാവില്ലെന്നും ശ്രീതേജിന്റെ അവസ്ഥയിൽ ദു:ഖമുണ്ടെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സന്ധ്യ തിയറ്ററില്‍ വച്ച് ‘പുഷ്പ 2’ പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി നിലവില്‍ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അപകടത്തില്‍ കുട്ടിയുടെ അമ്മയും മരിച്ചിരുന്നു.
Story Highlights : Allu Arjun about sritej pushpa 2 incident stampede victim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here