ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും. അതിന് ശേഷമായിരിക്കും നടപടിയുണ്ടാകുക. വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സ്കൂളിലെ പരിസരവും മറ്റും കാട് പിടിച്ച നിലയിലാണെന്നാണ് പ്രധാന ആരോപണം.സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.
അതേസമയം, ചെങ്കൽ ജയ നിവാസിൽ നേഘയെയാണ് പാമ്പ് കടിച്ചത്. ക്ലാസിനുള്ളിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുമ്പോഴായിരുന്നു കാലിൽ കടിയേറ്റത്. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
Read Also: പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ
നേഘയെ ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Story Highlights : Incident of snakebite in 7th grade girl of Chengal School; Education Minister sought report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here