Advertisement

രാഹുൽ ഗാന്ധി വയനാട് ജയിച്ചത് വർഗീയ വോട്ട് നേടി; വിവാദ പരാമർശവുമായി എ വിജയരാഘവൻ

December 21, 2024
2 minutes Read
A vijayaraghavan

നേരത്തേ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സംസാരിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിവാദ പരാമർശവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഹുൽ ഗാന്ധി വയനാട് ലോക്സ്ഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.

‘വയനാട്ടിൽ നിന്ന് രണ്ടാളുകൾ വിജയിച്ചു. രാഹുൽ ഗാന്ധി ജയിച്ചത് ആരുടെ പിന്തുണയിലാ…മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ പ്രതിപക്ഷനേതാവ്.ആരൊക്കെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയ്ക്ക് മുന്നിലും പിന്നിലും. ന്യുനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ വരെ ഘോഷയാത്രയിലുണ്ടായിരുന്നു’ എ വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞു.

Read Also: വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം,കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല; കെ സുരേന്ദ്രൻ

അതേസമയം, അടിക്കടിയുളള വിജയരാഘവൻെറ വിവാദ പ്രസ്താവനകൾ സിപിഐഎമ്മിന് തലവേദനയായിരിക്കുകയാണ്.എല്ലാവരും എന്തിനാണ് കാറിൽ പോകുന്നത് അമ്മായിമ്മയെ കാണാനാണോയെന്ന വിവാദ പ്രസ്താവനക്ക് ശേഷമാണ് ഇപ്പോൾ രാഹുലിനെതിരെയുള്ള ആരോപണം. സംസ്ഥാന നേതൃത്വം ആലങ്കാരിക പ്രതികരണമെന്ന് പറയുന്നുണ്ടെങ്കിലും വിജയരാഘവൻെറ പ്രസ്താവനകൾ സി പി ഐ എം സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ പാർലമെൻറ് കൺവൻഷൻ ഉൽഘാടനം ചെയ്യുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ആലത്തൂരെ ജനവിധിയെ തന്നെ നിർണയിച്ച ഘടകമായി വിജയരാഘവൻെറ പ്രസ്താവനമാറി. നിലമ്പൂരിലെ പ്രസംഗത്തിൽ ലിപ്സ്റ്റിക്കിട്ട് വരുന്നവർ എന്ന വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ
പരാമർശവും വിവാദമായിരുന്നു. പാലാ ബിഷപ്പിൻെറ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയെ പരോക്ഷമായി അനുകൂലിക്കുന്ന പ്രതികരണവും വിവാദമായി. സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ആ പ്രതികരണം.

Story Highlights : Rahul Gandhi wins Wayanad by communal vote; A Vijayaraghavan with controversial remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top