Advertisement

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; തക്കാളിയും കല്ലും എറിഞ്ഞു; മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം

December 22, 2024
Google News 1 minute Read
allu

നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയ്ന്റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയാണ് പ്രതിഷേധിച്ചത്.

അല്ലു അര്‍ജുനെ കസ്റ്റഡിയിലെടുത്ത ജൂബിലി ഹില്‍സിലുള്ള വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് പ്രതിഷേധക്കാര്‍ എത്തിയത്. ശേഷം ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഗേറ്റ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയാറായില്ല. അതിന് ശേഷമായിരുന്നു ഇവര്‍ തക്കാളിയും കല്ലുമെല്ലാം വലിച്ചെറിഞ്ഞത്. പിന്നീട് ഗേറ്റ് ചാടിക്കടന്ന് ചെടിച്ചട്ടിയും മറ്റും നശിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. അല്ലു അര്‍ജുന്റെ വീടിന് കാവലും ഏര്‍പ്പെടുത്തി.

ഒരാള്‍ മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസം ആശുപത്രിയില്‍ എത്താതിരുന്നത് പൊലീസ് അഭ്യര്‍ത്ഥന മാനിച്ചാണെന്ന് കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തില്‍ ഒരു കുട്ടിയുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നില്‍ക്കുന്നവരാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിനെ സംവിധായകന്‍ സുകുമാര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത സുകുമാര്‍ ശ്രീതേജിന്റെ പിതാവ് ബാസ്ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.

Story Highlights : Attack against Allu Arjun’s home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here