Advertisement

വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം; പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

December 22, 2024
Google News 2 minutes Read
jose k mani

വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം. പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. സഭാ നേതാക്കള്‍ പോലും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്.

വനപാലകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. മലയോരം മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സഭയും നിലപാട് കടുപ്പിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായത്. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ ഉടനടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനു മുന്നോടിയായി നാളെ തിരുവനന്തപുരത്ത് എത്തി ജോസ് കെ മാണി മുഖ്യമന്ത്രിയുമായെ കാണും. അണികള്‍ക്കിടയില്‍ വലിയ എതിര്‍പ്പ് വന സംരക്ഷണ ഭേദഗതി നിയമത്തിനെതിരെയുണ്ട്.

അതേസമയം സഭ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ വിഷയം വിശദമായി പഠിക്കണമെന്നും നിയമസഭയില്‍ ഇതിനെ എതിര്‍ക്കണം എന്നും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ 24 നോട് പറഞ്ഞു. ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് തന്നെ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയമ ഭേദഗതി കൊണ്ടുവരിക സര്‍ക്കാരിന് വെല്ലുവിളിയാകും. കേരള കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷവും ഉയര്‍ത്തിക്കാട്ടിയേക്കാം.

Story Highlights : Kerala Congress M to express displeasure to Chief Minister on forest law amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here